ഗാന്ധിജിയെ ചെറുതായിട്ടൊന്ന് വെടി വച്ച് കൊന്നു..... കേട്ടിട്ടില്ലേ ട്രോളുകൾ ഏറ്റുവാങ്ങിയ ആ മാസ് ഡയലോഗ് ? 4 വർഷം മുൻപ്, മനോരമ ന്യൂസ് ചാനലിലെ ചർച്ചക്കിടയിൽ ബിജെപിക്കെതിരെ പരിഹാസവും വിമർശനവും ഉയർത്തിയതും വൻ വിവാദങ്ങൾ സൃഷ്ടിച്ചതുമായ ഈ പരാമർശം ഇന്നും ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഗാന്ധി ഘാതകരെ കുറിച്ച് സഹപാനലിസ്റ്റുകൾ ഉയർത്തിയ ആരോപണങ്ങളെയും പരാമർശങ്ങളെയും പ്രതിരോധിക്കാനും,ഹിന്ദുമഹാസഭയുമായി ബന്ധമുള്ള ബിജെപിയേയും ആർഎസ്എസിനെയും ന്യായീകരിക്കാനും ആരോപണത്തെ നിസാരവൽക്കരിക്കാനും വേണ്ടിയുള്ള ശ്രമത്തിനിടയിലാണ് ബിജെപി വക്താവായി എത്തിയ യുവ നേതാവ് ആ വാക്കുകൾ പറഞ്ഞത്. ബോധപൂർവ്വം പറഞ്ഞതല്ല, പറഞ്ഞു വന്നപ്പോൾ ഉണ്ടായ പാകപ്പിഴയാണ് എന്ന് ചിലരൊക്കെ പിന്നീടത് ന്യായീകരിച്ചെങ്കിലും അതിപ്പോഴും ബിജെപിക്കും ആർഎസ്എസിനും നാണക്കേടായും ' ട്രോളർമാർക്ക് ആഘോഷമായും യു ട്യൂബിൽ ആടിത്തിമർക്കുന്നുണ്ട്. ബിജെപിയെ വിമർശനത്തിൻ്റെ കൊടുമുടിയിലേക്ക് തള്ളിക്കയറ്റിയ ആ യുവനേതാവിൻ്റെ പേരാണ് സന്ദീപ് വാര്യർ ! ബിജെപിക്കു വേണ്ടിയും ഹിന്ദുത്വ ത്തയ്ക്ക് വേണ്ടിയും കോൺഗ്രസ് വിരുദ്ധ പോരാട്ടങ്ങൾക്ക് വേണ്ടിയും ബിജെപിയും ആർ എസ് സും വ ളർത്തി കൊണ്ടുവന്ന് ഗാന്ധി വിരുദ്ധനായി മാറിയ ആ യുവനേതാവ് സന്ദീപ് വാര്യർ 4 വർഷങ്ങൾക്കിപ്പുറം ഗാന്ധിസവും ഹിന്ദുയിസവും പ്രമാണമാക്കിയ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേർന്നിരിക്കുന്നു. ആർഎസ്എസും ബിജെപിയും പഠിപ്പിച്ചു വിട്ട ഗാന്ധി വിരുദ്ധതയും ആ തെറ്റുകൾ ചുമന്നും പിൻപറ്റിയും നാളിതുവരെ നടത്തി വന്ന രാഷ്ട്രീയവും വലിച്ചെറിഞ്ഞ് ഗാന്ധി മാർഗ്ഗമുള്ള കോൺഗ്രസിനെ പുൽകി സന്ദീപ് വാര്യർ പുതിയ ഭാവത്തിലേക്ക് പരിവർത്തനം ചെയ്യുകയാണ്. എത്ര നാൾ എന്നൊന്നും പ്രവചിക്കാൻ സാധിക്കില്ലെങ്കിലും ഗാന്ധിസത്തെയും കോൺഗ്രസിനേയും സ്വീകരിക്കാൻ തീരുമാനിച്ച സന്ദീപ് വാര്യർ അഭിനന്ദനമർഹിക്കുന്നു.
Sandeep Warrier, a little bit of Gandhism.....